സന്ദേശം തെറ്റിദ്ധാരണപരത്തുന്നത്
തിരുവനന്തപുരം ഗവണ്‍മെന്റ്റ് ഹോമിയോ മെഡിക്കല്‍ കോളേജ് പി.ജി. വിദ്യാര്‍ത്ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഇതില്‍ പറഞ്ഞിട്ടുള്ള പ്രകാരം 'ആര്‍സെനിക്കം ആല്‍ബം' എന്ന ഹോമിയോ മരുന്ന് തിരുവനന്തപുരത്തെ പുലയനാര്‍ക്കോട്ടയില്‍ ഉള്ള നെഞ്ച് രോഗ ആശുപത്രിയിലെ ഒരു പി.ജി. വിദ്യാര്‍ത്ഥിക്ക് നല്‍കിയതിനെ തുടര്‍ന്ന് കോവിഡ് നെഗറ്റീവ് ആയി എന്നും, ഇത് കഴിക്കാത്ത ബാക്കിയുള്ള 8 പി.ജി. വിദ്യാര്‍ത്ഥികളുടെ കോവിഡ് പരിശോധന പോസിറ്റിവ് ആയി എന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത് വാസ്തവമല്ല എന്നും, മൊത്തം രണ്ട് പി.ജി. വിദ്യാര്‍ത്ഥികളാണ് കോവിഡ് പോസറ്റീവ് ആയതെന്നും, ഇവര്‍ ഉള്‍പ്പടെ ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ആരും തന്നെ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ എന്ന നിലയില്‍ 'ആര്‍സെനിക്കം ആല്‍ബം' കഴിച്ചിട്ടില്ല എന്നും റെസ്പിരേറ്ററി മെഡിസിന്‍ വിഭാഗം അഡിഷണല്‍ പ്രൊഫെസ്സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.