സംസ്ഥാനത്ത് ബാറുകളുടെയും ബീവറേജുകളുടെയും പ്രവര്‍ത്തന സമയം നീട്ടിയിട്ടില്ല - എക്‌സൈസ് വകുപ്പ്.



പുതുവത്സര രാത്രിയില്‍ ബാറുകളുടെയും ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളുടെയും പ്രവര്‍ത്തനം നീട്ടിയിട്ടുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് എക്‌സൈസ് വകുപ്പ്. ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 5 വരെ തുറക്കുമെന്നും ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പുലര്‍ച്ചെ ഒരു മണിവരെ തുറക്കുമെന്നും പ്രചാരണമുണ്ടായിരുന്നു. ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെയാണ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതികള്‍ അറിയിക്കേണ്ട എക്‌സൈസ് വകുപ്പിന്റെ നമ്പര്‍: 9447178000,9061178000.