ഫാക്ട്‌ചെക്ക്

വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഫാക്ട്‌ചെക്ക് ഡിവിഷന്റെ വെബ്‌സൈറ്റ്, വാട്‌സ്അപ്പ് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച സംശയമുളള സന്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് വകുപ്പിനെ അറിയിക്കാന്‍ സാധിക്കുക. ഡിവിഷനില്‍ എത്തുന്ന സന്ദേശങ്ങളുടെ സ്വഭാവം അനുസരിച്ച് തരം തിരിക്കുന്നു. ഗൗരവമുളള, പെട്ടെന്ന് പ്രതികരിക്കേണ്ട വിഷയങ്ങളാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് സന്ദേശം കൈമാറും. മറ്റ് സന്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പില്‍ നിയോഗിച്ചിട്ടുളള ഫാക്ട്‌ചെക്ക് നോഡല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുക്കും. പരിശോധനകള്‍ക്ക് ശേഷം സന്ദേശത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് ഫാക്ട്‌ചെക്ക് ഉദ്യോഗസ്ഥന്‍ മറുപടി ഡിവിഷനെ അറിയിക്കും. പൊതുജനങ്ങളെ അറിയിക്കേണ്ട സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിക്കുന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്ന സന്ദേശമാണ് എന്ന് മറുപടി കിട്ടിയാല്‍ അത് ഫാക്ട്‌ചെക്ക് ഡിവിഷന്റെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ലഭ്യമാക്കും. സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിക്കാത്ത സന്ദേശങ്ങള്‍ ആണെങ്കില്‍ ഫാക്ട് ചെക്ക് ഡിവിഷന്‍ പരിഗണിക്കുന്നതല്ല


1. ഫാക്ട്ചെക്ക് സംവിധാനം പരിശോധിക്കുന്ന സന്ദേശങ്ങള്‍ ?
* സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച സന്ദേശങ്ങള്‍ മാത്രമേ ഫാക്ട് ചെക്ക് ചെയ്യുകയുളളൂ.

2.ഏതെല്ലാം മാധ്യമങ്ങള്‍ ഫാക്ട്ചെക്കിന്റെ പരിധിയില്‍ വരും ?
* സാമൂഹ്യ മാധ്യമം മാത്രം. ടിവി, പത്രം എന്നിവയെ നിലവില്‍ ഫാക്ട്‌ചെക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

3. നിങ്ങളയക്കുന്ന സന്ദേശങ്ങള്‍ക്കുളള മറുപടി അപ്പോള്‍തന്നെ ലഭിക്കുമോ?
ഇല്ല, പരിശോധനയ്ക്കുശേഷം മറുപടി ഫാക്ട് ചെക്കിന്റെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ലഭിക്കും.

4. പേര് വെളിപ്പെടുത്താതെ സന്ദേശങ്ങള്‍ അയക്കാമോ?
പേര് വെളിപ്പെടുത്തിയും, പേര് വെളിപ്പെടുത്താതെയും അയക്കാം.