ഒരു മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 24 ലക്ഷം രൂപയെന്നത് വ്യാജപ്രചാരണം
എം.വി ഗോവിന്ദന്‍ എംഎല്‍യുടെ നിയോജക മണ്ഡലമായ തളിപ്പറമ്പില്‍ മിനിമാസ്റ്റ് ലൈറ്റ് അടങ്കല്‍ തുകയായി 24 ലക്ഷം രൂപ രേഖപ്പെടുത്തിയ ഒരു ഫലകത്തിന്റെ ചിത്രം സോഷ്യല്‍മീഡിയ പേജുകളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തിലെ മയിലാട് ജംങ്ഷനില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനാണ് അടങ്കല്‍തുകയായി 24 ലക്ഷം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് 12 മിനി മാസ്റ്റ് ലൈറ്റുകളുടെ തുകയാണെന്ന് എഎഡിഎസ് പോര്‍ട്ടലില്‍ https://www.ads2.kerala.gov.in/ads/dashboard/projects/298-mla രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെ പോര്‍ട്ടലില്‍ തന്നെ എം.വി ഗോവിന്ദന്‍ എംഎല്‍എ പദ്ധതി നിര്‍വഹണത്തിനായി 2023ല്‍ സമര്‍പ്പിച്ച കത്തും ലഭ്യമാണ്. പൊതുജനങ്ങള്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.













