അതിരപ്പള്ളിയിൽ കടുവയെ കണ്ടതായുള്ള പ്രചാരണം തെറ്റ്
അതിരപ്പള്ളിയിൽ കടുവയെ കണ്ടുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. റോഡിന്റെ ഒരു വശത്ത് നിന്ന് ഇരപിടിച്ചുകൊണ്ട് മറുവശത്തേയ്ക്ക് നടന്നു പോകുന്ന കടുവയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് അതിരപ്പള്ളിയിൽ നിന്നുള്ളതല്ല.
മഹാരാഷ്ട്രയിലെ ടൈഗർ റിസർവ് നാഷണൽ പാർക്കിനു സമീപത്തു നിന്നുള്ള വീഡിയോ ആണ് കേരളത്തിലേതെന്ന പേരിൽ പ്രചരിക്കുന്നത്.













