ഇന്ത്യ പോസ്റ്റിന്റെ പേരിൽ ദീപാവലി സബ്‍സിഡി വ്യാജ ലിങ്കുകൾ സൂക്ഷിക്കുക
ദീപാവലിയോട് അനുബന്ധിച്ച് തപാൽ വകുപ്പ് 30,000 രൂപ വരെ സബ്സിഡി നൽകുന്നുണ്ടെന്ന അവകാശവാദത്തോടെ വിവിധ ലിങ്കുകൾ വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്. മലയാളത്തിലും ഇംഗ്ലിഷിലും ഉള്ളടക്കമുള്ള ലിങ്കുകൾ തുറന്നാൽ, ആശംസകളും അടുത്ത ഘട്ടത്തിലുള്ള ചോദ്യാവലിയും തയാറായി വരും ഉത്തരം നൽകി കഴിഞ്ഞാൽ സബ്സിഡി നേടിയത് സംബന്ധിച്ച അറിയിപ്പാണ്. ഈ ലിങ്ക് ആളുകൾക്ക് ഷെയർ ചെയ്യാനുള്ള നിർദ്ദേശവും ലഭിക്കും. ഇതിനു ശേഷം മത്സരത്തിൽ പങ്കെടുത്തയാളുടെ വ്യക്തി വിവരങ്ങൾ അന്വേഷിക്കുന്നു. എന്നാൽ ഇത് ഒരു വലിയ തട്ടിപ്പിന്റെ ഭാഗമാണെന്ന് പോസ്റ്റൽ വകുപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വ്യക്തി വിവരങ്ങളോ ബാങ്ക് വിവരങ്ങളോ തട്ടുക എന്നതാകാം ഇത്തരം ലിങ്കുകളുടെ പ്രധാന ലക്ഷ്യം.
ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യാ പോസ്റ്റ്/തപാൽ വകുപ്പ് 30,000 രൂപ സബ്സിഡി നൽകുന്നുണ്ടെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ലിങ്കുകൾ വ്യാജമാണ്. ഇന്ത്യാ പോസ്റ്റിന് ഇത്തരത്തിൽ സബ്സിഡിയില്ല. ഔദ്യോഗിക പദ്ധതികളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇന്ത്യാ പോസ്റ്റ് എപ്പോഴും ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കൂ.
ഔദ്യോഗിക പദ്ധതികളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇന്ത്യാ പോസ്റ്റ് എപ്പോഴും ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കൂ. ഇത്തരം ലിങ്ക് തുറന്നു പോയാൽ ഫോണിൽ മാൽവെയറുകൾ ഇന്‍സ്റ്റോളായിട്ടില്ല എന്ന് പരിശോധിക്കുക. സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിൽ വിളിച്ചറിയിക്കുക.













