പോസ്റ്റ് ഓഫീസ് വഴിയുള്ള പാഴ്‌സല്‍ തിരികെ പോകുമെന്ന തരത്തിലുള്ള SMS സന്ദേശങ്ങള്‍ വ്യാജം
നിങ്ങളുടെ പാഴ്‌സല്‍ വെയര്‍ഹൗസില്‍ എത്തിയെന്നും, അത് തിരികെ പോകാതിരിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ വിലാസം അപ്‌ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മൊബൈലിലേക്ക് വരുന്ന സന്ദേശങ്ങള്‍ പൂര്‍ണ്ണമായും വ്യാജമാണ്. ഇന്ത്യ പോസ്റ്റ് (India Post) ഇത്തരത്തിലുള്ള സന്ദേശങ്ങളോ ലിങ്കുകളോ അയക്കാറില്ല.
ഇത്തരം വ്യാജ സന്ദേശങ്ങളിലൂടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിയെടുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഈ സന്ദേശങ്ങളില്‍ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
ഔദ്യോഗിക വിവരങ്ങള്‍ക്കായി തപാല്‍ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം.













