പൊലീസ് വാഹനം റോഡിലെ വെള്ളക്കെട്ടില്‍ വീഴുന്ന ദൃശ്യം കേരളത്തില്‍ നിന്നല്ല



കേരളത്തിൽ സംഭവിച്ചതെന്ന പേരിൽ വെള്ളക്കെട്ടിൽ വീണ പൊലീസ് വാഹനത്തിന്റെ ഒരു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. 


മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പിനെയും പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളിൽ നൽകിയിരിക്കുന്ന വീഡിയോയിലുള്ള വാഹനം കേരള രജിസ്‌ട്രേഷനിലുള്ളതോ സംഭവം സംസ്ഥാനത്ത് സംഭവിച്ചതോ അല്ല. വീഡിയോയിൽ കാണുന്ന രജിസ്‌ട്രേഷൻ നമ്പർ അനുസരിച്ച് ഇത് ഹരിയാനയിലെ പൊലീസ് വാഹനമാണ്.


സർക്കാരിനെ ബോധപൂർവ്വം ആക്ഷേപിക്കുക ലക്ഷ്യമിട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങൾ മനസിലാക്കണം. വ്യാജ വാർത്തകൾ തയാറാക്കുന്നതും ഷെയർ ചെയ്യുന്നതും നിയമവിരുദ്ധമാണ്.