നാടിനൊപ്പം: നാടിൻ്റെ വികസനം പറയാൻ ജില്ലകളിൽ പ്രത്യേക വാർത്താസമ്മേളനങ്ങൾ


സംസ്ഥാന സർക്കാരിന്റെ വിവിധ വികസന പ്രവർത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന വാർത്താസമ്മേളനങ്ങളാണ് 'നാടിനൊപ്പം' എന്ന പേരിൽ സംഘടിപ്പിക്കുന്നത്.ജില്ലകളിൽ വികസന പദ്ധതികളുടെ സ്ഥലങ്ങളിൽ നടത്തുന്ന പരിപാടിയിൽ പദ്ധതി സംബന്ധിച്ച പ്രവർത്തന നേട്ടങ്ങളാണ് അവതരിപ്പിക്കുക. പദ്ധതി സംബന്ധിച്ച് ജനങ്ങൾ അറിയേണ്ട വിഷയങ്ങൾ വിശദീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.  


വാർത്താസമ്മേളനം നടത്തുന്ന മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ഉൾപ്പെടുന്ന പ്രദേശത്താണ് ഇത് സംഘടിപ്പിക്കുക. വാർത്താസമ്മേളനങ്ങൾ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഏകോപനത്തിൽ അതത് ജില്ലാതലത്തിൽ ക്രമീകരണം ഒരുക്കിയാകും നടത്തുക