വെള്ള അരിയുടെ നെല്ല് സംഭരണം: പ്രചാരണം തെറ്റ്
കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചാരണം തെറ്റാണെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അറിയിച്ചു.
പുഴുക്കലരിയുമായി കലർത്തി വെള്ള അരി സംഭരണത്തിനായി നൽകുമ്പോൾ എഫ്.സി.ഐ.യുടെ ഗുണമേന്മ പരിശോധനയിൽ ഇത് നിരസിക്കപ്പെടുന്നുണ്ട്. അതിനാൽ വെള്ള അരിയുടെ നെല്ലും പുഴുക്കലരിയുടെ നെല്ലും കൂടിക്കലരാത്ത വിധം വേർതിരിച്ച് വെവ്വേറെ ചാക്കുകളിലായാണ് നൽകേണ്ടത്. ഇങ്ങനെ വേർതിരിച്ച് നൽകുന്ന നെല്ല് സപ്ലൈകോ കൃത്യമായി സംഭരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.കർഷകർ വെള്ള അരിയും പുഴുക്കലരിയും വേർതിരിച്ച് നൽകിയാൽ സപ്ലൈകോ നെല്ല് സംഭരിക്കുന്നുണ്ട്. ഒരു പാടശേഖരത്തിൽ ഏതെങ്കിലും ഒരു ഇനം മാത്രം കൃഷി ചെയ്യുകയാണെങ്കിൽ കലർപ്പിന്റെ പ്രശ്‌നം ഉണ്ടാവുകയില്ല. ഇതിലേക്ക് കർഷകരെ ബോധവൽക്കരിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കുന്നുണ്ട്. പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.