ലൊക്കേഷൻ സേവനങ്ങൾ ഉടൻ ഓഫ് ചെയ്യണമെന്ന പ്രചാരണം വ്യാജം!


സോഷ്യൽ മീഡിയയിൽ ലൊക്കേഷൻ സേവനങ്ങൾ ഉടൻ ഓഫ് ചെയ്യണമെന്ന പ്രചാരണം വൈറലായി പ്രചരിക്കുന്നുണ്ട്. ഇത് ഒരു ഔദ്യോഗിക അറിയിപ്പാണെന്നും, ആളുകൾ അവരുടെ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ ഉടൻ തന്നെ ഓഫ് ചെയ്യണമെന്നും ഈ സന്ദേശത്തിൽ പറയുന്നു.എന്നാൽ ഇത് വ്യാജ പ്രചാരണമാണെന്ന് പിഐബി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.


ഇങ്ങനെയൊരു അറിയിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള ഇത്തരം സന്ദേശങ്ങളിൽ വഞ്ചിതരാകരുത്. നിങ്ങളുടെ ലൊക്കേഷൻ സേവനങ്ങൾ ഓഫ് ചെയ്യണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ, അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുൻപ് ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കുക അല്ലെങ്കിൽ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക.




Tags: