ദേവസ്വം ജോലിക്ക് പണം നൽകേണ്ട; തട്ടിപ്പിൽ വീഴരുത്


കേരള ദേവസ്വം ബോർഡിന്റെ പേരിൽ മുൻഗണന വാഗ്ദാനം ചെയ്ത് പണം തട്ടാൻ ചില വ്യക്തികൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകരുത് എന്നതാണ് ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന മുന്നറിയിപ്പ്. ബോർഡ് നടത്തുന്ന എല്ലാ റിക്രൂട്ട്മെന്റ് നടപടികളും സത്യസന്ധതയും സുതാര്യതയും കാത്തുസൂക്ഷിച്ച്, യോഗ്യതയെ മാത്രം മാനദണ്ഡമായി അടിസ്ഥാനപ്പെടുത്തി നടപ്പാക്കുന്നതാണ്.



ബോർഡിന്റെ റിക്രൂട്ട്മെന്റ് നടപടികളിൽ അധികാരപരമായ ഇടപെടൽ സാധ്യതയില്ല.

ജോലിയിൽ മുൻഗണന വാഗ്ദാനം ചെയ്യുന്നതായി പറഞ്ഞ് പണം ആവശ്യപ്പെടുന്നവരുടെ അവകാശവാദങ്ങൾ തികച്ചും വഞ്ചനാപരമാണ്.


തട്ടിപ്പ് സംശയമുള്ള സാഹചര്യങ്ങളിൽ പോലീസിനോ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനോ ഉടൻ വിവരം നൽകുക.ജോലിക്ക് പണം ആവശ്യമില്ല; യോഗ്യത മാത്രമാണ് പരിഗണിക്കുന്നത്. ഔദ്യോഗിക വിവരങ്ങൾക്കായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റ്  https://kdrb.kerala.gov.in/ പരിശോധിക്കുക അല്ലെങ്കിൽ നേരിട്ട് ബോർഡുമായി ബന്ധപ്പെടുക.