സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം: ഗുണഭോക്താക്കള്‍ ഒരു രൂപയും വിതരണക്കാര്‍ക്ക് നല്‍കേണ്ടതില്ല

സര്‍ക്കാരിന്റെ സാമൂഹിക നീതിനിഷ്ഠയുടെയും ജനപക്ഷ സമീപനത്തിന്റെയും ഭാഗമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് എത്തിക്കുന്നതിന് സര്‍ക്കാര്‍ വ്യവസ്ഥപ്പെടുത്തുന്ന സേവനം മുഴുവനായും സൗജന്യമാണ്.


പെന്‍ഷന്‍ വിതരണം നടത്തുന്നത് സഹകരണ സംഘങ്ങളിലൂടെയാണ്. ഈ സേവനത്തിനായി സര്‍ക്കാര്‍ ഓരോ ഗുണഭോക്താവിനുമുള്ള 30 രൂപ ഇന്‍സെന്റീവ് ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍, വിതരണക്കാര്‍ക്ക് ഗുണഭോക്താക്കള്‍ അധികമായി തുക നല്‍കേണ്ടതുമില്ല, നല്‍കാന്‍ നിര്‍ബന്ധിതരാകേണ്ടതുമില്ല.


പെന്‍ഷന്‍ എത്തിക്കുന്നതിനായി കാശ് ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. നിങ്ങള്‍ക്കും അല്ലെങ്കില്‍ നിങ്ങളുടെ പരിചയത്തിലുള്ളവര്‍ക്കും ഇതുപോലെ തുക ആവശ്യപ്പെട്ടാല്‍ ഉടന്‍ പഞ്ചായത്ത് ഓഫീസിനോ സാമൂഹിക സുരക്ഷാ വകുപ്പിനോ വിവരിക്കുക.സാധാരണയായി സഹകരണ സംഘങ്ങളിലൂടെയാണ് വിതരണം നടക്കുന്നത്  അവര്‍ക്ക് സര്‍ക്കാരിന്റെ അനുമതിയുള്ളതും ഇന്‍സെന്റീവ് ലഭിക്കുന്നതുമാണ്.വീട്ടിലെ മുതിര്‍ന്നവരെയും പെന്‍ഷന്‍ ഗുണഭോക്താക്കളെയും ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കുക.സര്‍ക്കാരിന്റെ സേവനം സൗജന്യമാണ്  അതിന് വില നല്‍കേണ്ടതില്ലെന്ന് ഓര്‍ക്കുക.