ജാഗ്രത! കാൾ മെർജ് തട്ടിപ്പുകൾക്കെതിരെ ശ്രദ്ധിക്കുക!
കാൾ മെർജ് അഥവാ കോൺഫറൻസ് കോൾ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതി വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന പൊലീസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിശ്വസിപ്പിച്ച് കോളുകൾ മെർജ് ചെയ്യാൻ പ്രേരിപ്പിക്കുകയും, തുടർന്ന് ഒടിപി കൈക്കലാക്കി വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടുകയും ചെയ്യുന്ന തട്ടിപ്പ് രീതിയാണിത്.
ഉദാഹരണത്തിന് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വരുന്നു. വിളിക്കുന്നയാൾ ഒരു പൊതു സുഹൃത്ത് വഴിയാണ് നിങ്ങളുടെ നമ്പർ ലഭിച്ചതെന്ന് അവകാശപ്പെടുന്നു. ഒരു പരിപാടിക്കോ ചടങ്ങിനോ ക്ഷണിക്കുന്നു എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു.
സംഭാഷണത്തിനിടയിൽ നിങ്ങളുടെ ഫോണിലേക്ക് മറ്റൊരു കോൾ വരുന്നു. ഇത് നിങ്ങളുടെ സുഹൃത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഈ കോൾ മെർജ് ചെയ്ത് കോൺഫറൻസ് കോൾ ആക്കാൻ ആവശ്യപ്പെടുന്നു.
മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നത് യഥാർത്ഥത്തിൽ ഒരു ഓട്ടോമേറ്റഡ് ബാങ്ക് ഒടിപി കോളായിരിക്കും. തട്ടിപ്പുകാരൻ ഇതിനോടകം നിങ്ങളുടെ അക്കൗണ്ടിൽ ഒരു ട്രാൻസാക്ഷന് ശ്രമം നടത്തിയിട്ടുണ്ടാകും.നിങ്ങൾ കോളുകൾ മെർജ് ചെയ്യുമ്പോൾ, ബാങ്കിന്റെ ഓട്ടോമേറ്റഡ് കോളിൽ പറയുന്ന ഒടിപി തട്ടിപ്പുകാരന് കേൾക്കാൻ സാധിക്കുന്നു. ഇത് ഉപയോഗിച്ച് അവർ തൽക്ഷണം ട്രാൻസാക്ഷൻ പൂർത്തിയാക്കുന്നു. നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ട് കാലിയാകുന്നു. തട്ടിപ്പ് നടന്നതായി തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും.
പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഒരിക്കലും കോൺഫറൻസ് കോൾ ചെയ്യുകയോ മെർജ് ചെയ്യുകയോ ചെയ്യരുത്. ആരെങ്കിലും കോളുകൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടാൽ ഉടൻ തന്നെ കോൾ കട്ട് ചെയ്യുക.ഒരിക്കലും ഒടിപി (One Time Password) ആരുമായി പങ്കുവെക്കരുത് - ബാങ്ക് ജീവനക്കാർ ആവശ്യപ്പെട്ടാൽ പോലും നൽകരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ട്രാൻസാക്ഷൻ അലേർട്ടുകളും അക്കൗണ്ട് വിവരങ്ങളും പതിവായി പരിശോധിക്കുക.
എപ്പോഴും ജാഗ്രതയോടെയിരിക്കുക.
നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ, എത്രയും പെട്ടെന്ന് (ഒരു മണിക്കൂറിനകം - GOLDEN HOUR) 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിക്കുക. എത്രയും വേഗത്തിൽ വിവരങ്ങൾ അറിയിക്കുന്നതിലൂടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കും. കൂടാതെ www.cybercrime.gov.in എന്ന വെബ്സൈറ്റിലും നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
കേരളത്തിന്റെ അന്തരീക്ഷത്തിൽ വയസായ ഒരു മുത്തശ്ശനോ മുത്തശ്ശിക്കോ സഹായ ഹസ്തമേകുന്ന ഒരു യുവ മനുഷ്യൻ. സംസ്ഥാനത്തിന്റെ വയോജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കാവുന്ന ഒരു ചിത്രം നിർമ്മിച്ചു നൽകുക.