കേരളത്തിലെ ബസ് സ്റ്റാൻഡ്: തെറ്റിദ്ധരിപ്പിക്കുന്ന ചിത്രവുമായി വ്യാജപ്രചാരണം


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽമീഡിയയിൽ കേരളത്തിന്റെ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ എന്ന പേരിൽ പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ട് നിറഞ്ഞ ഒരു ബസ് സ്റ്റാൻഡിന്റെ ചിത്രവും മറ്റ് സംസ്ഥാനങ്ങളിലെ ആധുനിക സ്റ്റാൻഡിന്റെ ചിത്രവും സംയോജിപ്പിച്ച് പോസ്റ്റുകളാക്കി പ്രചരിപ്പിക്കുന്നു.


പത്തനംതിട്ടയിലെ ബസ് സ്റ്റാൻഡിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളിലേത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്. സ്വകാര്യ ബസ് സ്റ്റേഷന്റെ 2011 ൽ പുറത്തുവന്ന ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ നവീകരണ പ്രവർത്തനങ്ങളിലൂടെ നിലവിൽ മികവുറ്റ സ്റ്റേഷനാക്കി മാറ്റിയിട്ടുണ്ട്. കാലങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങൾ പുതിയതെന്ന പേരിൽ സംസ്ഥാനത്തിനെ മോശമാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ പൊതുജനങ്ങൾ വീഴരുത്.  വ്യാജ പോസ്റ്റുകൾ തയാറാക്കി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.