വ്യാജ പെൻഷൻ പദ്ധതികളുടെ പേരിൽ തട്ടിപ്പ് സന്ദേശങ്ങൾ; ശ്രദ്ധിക്കുക
വിവിധ തരം സർക്കാർ പെൻഷൻ പദ്ധതികളുടെ പേരിൽ വ്യാജസന്ദേശങ്ങൾ വ്യാപകമാകുന്നതായി കേരള പൊലീസ് അറിയിച്ചു. പെൻഷൻ സ്‌കീമുകൾക്കുള്ള നിങ്ങളുടെ യോഗ്യത ക്ലെയിം ചെയ്യുന്നതിനായി ഒരു റഫറൻസ് കോഡും നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാനുള്ള ലിങ്കുകളും അടങ്ങിയിട്ടുള്ള യഥാർത്ഥ സന്ദേശങ്ങളോട് സാമ്യതയുള്ള വ്യാജസന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതും തട്ടിപ്പിന് ഇടയാക്കുമെന്ന് പൊലീസ് വിശദമാക്കി.
ഇത്തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുവാനും തടയുവാനും 1930 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.