പേഴ്സണൽ സ്റ്റാഫുകൾക്ക് മാത്രം ക്ഷാമബത്ത കുടിശ്ശിക നൽകുമെന്നത് അടിസ്ഥാനരഹിതം
പേഴ്സണൽ സ്റ്റാഫുകൾക്ക് 39 മാസത്തെ ക്ഷാമബത്ത കുടിശ്ശിക നൽകാൻ ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കുമെന്ന് ചില സൈറ്റുകളിലും സോഷ്യൽ മീഡിയയിലുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്ക് ബാധകമായ സേവന വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും പൊതു ഉത്തരവുകൾക്കും വിധേയമായി തന്നെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും മറ്റ് തരത്തിലുള്ള ആനുകൂല്യങ്ങളുമെല്ലാം നിശ്ചയിക്കുന്നതും അനുവദിക്കുന്നതും. പേഴ്സണൽ സ്റ്റാഫിനുമാത്രമായി പ്രത്യേകിച്ച് സേവന വ്യവസ്ഥകളൊന്നുമില്ല. ജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കുമിടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാനുള്ള ബോധപൂർമായ ശ്രമമായി മാത്രമേ ഈ പ്രചാരണത്തെ കാണാനാകൂ. ഈ പ്രചാരണം അടിസ്ഥാനരഹിതവും യാഥാർഥ്യവുമായി ബന്ധമില്ലാത്തതുമാണ്.