മാര്‍ച്ച് 25 വരെ അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാം
2024 ഏപ്രില്‍ നാലുവരെ അപേക്ഷിക്കുന്നവര്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകും എന്ന രീതിയില്‍ പ്രചരിക്കുന്നത് തെറ്റായ സന്ദേശം. 2024 മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിച്ചിരുന്നവര്‍ക്കാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാവുക. ഇവരുടെ അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയ്ക്കുശേഷം അര്‍ഹരായവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്തിമ പട്ടിക തയ്യാറാക്കും. പുതുതായി പേര് ചേര്‍ത്തവരെ നിലവിലെ വോട്ടര്‍ പട്ടികയില്‍ അനുബന്ധമായി ചേര്‍ക്കുകയാണ് ചെയ്യുക. ഇവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ www.facebook.com/CEOKeralaOffice സന്ദര്‍ശിക്കുക.