ഇത് ഐടി വകുപ്പിന്റെ സന്ദേശമല്ല

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുളള തിരക്കിലാണ് ഓരോരുത്തരും. ഇതിനിടയിലാണ് ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് ലഭ്യമാക്കുന്നതിന് പണം ആവശ്യമാണെന്ന് വ്യക്തമാക്കി ഇന്‍കം ടാക്‌സ് വകുപ്പിന്റെ എന്ന പേരില്‍ ഒരു സന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. ഐടി വകുപ്പ് ഇത്തരത്തില്‍ ഒരു നോട്ടീസും പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ incometax.gov.in സന്ദര്‍ശിക്കുക