പിഎം മുദ്രാ യോജനക്ക് എഗ്രിമെന്റ് ചാര്‍ജില്ല
പ്രധാനമന്ത്രി മുദ്രാ യോജന വഴി ഒരു ലക്ഷം രൂപ ലോണ്‍ ലഭിക്കുന്നതിന് 1,750 രൂപ എഗ്രിമെന്റ് ചാര്‍ജ് നല്‍കണമെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ഒരു കത്ത് പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ സന്ദേശം തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. കേന്ദ്ര ധനമന്ത്രാലയം ഇത്തരത്തില്‍ ഒരു കത്തും പുറത്ത് വിട്ടിട്ടില്ല. പ്രധാനമന്ത്രി മുദ്രാ യോദനയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ http://mudra.org.in/FAQ സന്ദര്‍ശിക്കുക.