ജാഗ്രതൈ..വ്യാജലിങ്കുകളില്‍ ക്ലിക് ചെയ്യരുത്
മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ ഇ ചെലാന്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ ലിങ്കുകള്‍ ഉള്‍പ്പെടുത്തി സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ ലിങ്കുകളില്‍ ക്ലിക് ചെയ്ത് കബളിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ മാത്രം ഇടപാടുകള്‍ നടത്തുവാന്‍ ഉപയോഗിക്കുക. ഇത് സംബന്ധിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം ചുവടെ നല്‍കുന്നു.
മോട്ടോര്‍ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ടും വിവിധ സര്‍വീസുകള്‍ക്ക് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോഴും, ഇ ചെലാന്‍ (E chellan) പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയില്‍ സമാനമായ പേരുകളുള്ള വെബ്സൈറ്റുകള്‍ നിലവില്‍ ലഭ്യമാകുന്നതായി വ്യാപകമായ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പരിവാഹന്‍ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഇ ചെലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ മാത്രം ഇ ചെലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകള്‍ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് സോഷ്യല്‍മീഡിയയില്‍ വ്യക്തമാക്കിയിട്ടുണ്ട്.