.apk, .exe ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതേ
കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ആക്രമണകാരികളായ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉടമയെ കബളിപ്പിച്ച് തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കുന്ന തട്ടിപ്പുകള്‍ കൂടിവരുകയാണ്. ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ ലിങ്കുകള്‍ അയച്ചു നല്‍കുകയും, അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് ഫോണിന്റെയും, കമ്പ്യൂട്ടറിന്റെയും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുന്നു. തുടര്‍ന്ന് അക്കൗണ്ട് ഉടമ അറിയാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനും, അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും മറ്റ് സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്നു. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെയല്ലാതെ, വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിലൂടെ ലഭിക്കുന്ന .apk , .exe എന്നീ എക്സ്റ്റന്‍ഷനുകള്‍ ഉള്ള ഫയലുകള്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യുകയോ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്.