ശ്രദ്ധിക്കുക, ഇത് തട്ടിപ്പാണ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റൈറ്റ് ടു എജ്യുക്കേഷന്‍ പരീക്ഷ നടത്തുന്നുവെന്നും അതിനായി 550, 350 രൂപ വീതം ഫീസ് അടയ്ക്കണമെന്നും ചൂണ്ടിക്കാട്ടി ഒരു വെബ്‌സൈറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വെബ്‌സൈറ്റ് വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇത്തരത്തില്‍ ഒരു പരീക്ഷയും നടത്തുന്നില്ല. പൊതുജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ജാഗരൂകരാകണം. ഔദ്യേഗിക മാധ്യമങ്ങളിലൂടെയുളള സന്ദേശങ്ങള്‍ മാത്രം ആശ്രയിക്കുക, പങ്കുവെയ്ക്കുക.