വ്യാജവാര്‍ത്തകളെ തള്ളിക്കളയുക, ജാഗ്രത പാലിക്കുക


കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടു. വെള്ള കാര്‍ഡുപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടെങ്കില്‍ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും, ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമാണ് വ്യാജവാര്‍ത്ത. ഇപ്രകാരമൊരു നടപടിയും ആലോചനയില്‍ ഇല്ല. ഇത്തരം വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും മന്ത്രി ഓഫീസ് വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ തളളികളയുക, സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ ഔദ്യോഗിക മാധ്യമങ്ങളെ മാത്രം ആശ്രയിക്കുക.