ലാപ്‌ടോപ് സൗജന്യമായി നല്‍കുന്നുവെന്ന SMS വ്യാജം
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ് നല്‍കുന്നു എന്ന രീതിയില്‍ വ്യാപകമായി ഒരു വെബ്‌സൈറ്റ് ലിങ്കോടുകൂടി SMS പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. സര്‍ക്കാര്‍ അത്തരത്തില്‍ ഒരു അറിയിപ്പ് അയക്കുന്നില്ലെന്നും പിഐബി അറിയിച്ചു. ശ്രദ്ധിക്കുക, വ്യാജ പ്രചാരണങ്ങളില്‍ പങ്കാളിയാകരുത്.