വെളളക്കരം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായില്ല - മന്ത്രി റോഷി അഗസ്റ്റിന്‍


2023 ഏപ്രില്‍ മാസം വെള്ളക്കരം 5 % വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇത് സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ആര്‍ബിഐ മുഖേനയാണ് വായ്പ നല്‍കുന്നത്. ആര്‍ബിഐ മുഖേന വായ്പ നല്‍കുമ്പോള്‍ ആര്‍ബിഐ ചില കണ്ടീഷന്‍സ് വയ്ക്കാറുണ്ട്. അങ്ങനെ വച്ച് ഒരു കണ്ടീഷനാണ് ആധാര്‍ ലിങ്ക് ആയിട്ടുള്ള സേവനങ്ങള്‍ നല്‍കുമ്പോള്‍ ആ സേവനങ്ങള്‍ക്ക് ഓരോ വര്‍ഷവും ഈടാക്കുന്ന തുകയുടെ അഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കുക എന്നുള്ളത്. ഇപ്പോള്‍ വാട്ടര്‍ താരി ഫില്‍ കേരള സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ആ ഉണ്ടായ ഹൈക്ക് RBI യുടെ 5%ത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇനിയും വര്‍ദ്ധനവ് വരുത്തേണ്ട എന്ന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് വഴി കേന്ദ്ര ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡേയും ആര്‍ബിഐയേയും ഇക്കാര്യം ധരിപ്പിക്കും.