കാര്യവട്ടം ഏകദിനം - വിനോദ നികുതി വര്‍ദ്ധിപ്പിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധം


ഇന്ത്യാ ശ്രീലങ്ക മത്സരത്തിന്റെ വിനോദനികുതി സംബന്ധിച്ച് ഡിസംബര്‍ 13നാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ അപേക്ഷ ലഭിച്ചത്. കോര്‍പറേഷന്‍ നികുതി 24% മായി നിശ്ചയിച്ചു. 48% വരെ നികുതി വാങ്ങാനാകുന്ന സ്ഥാനത്താണ് 24%മായി നിശ്ചയിച്ചത്. ഡിസംബര്‍ 23ന് കെസിഎ സര്‍ക്കാരില്‍ അപ്പീല്‍ നല്‍കി. കോര്‍പറേഷന്‍ നിശ്ചയിച്ച നിരക്ക് ഇരുകക്ഷികളുമായി ആലോചിച്ച് ജനുവരി 6ന് സര്‍ക്കാര്‍ 12% ആക്കി കുറച്ചു. ഈ നിരക്കില്‍ ക്രിക്കറ്റ് അസോസിയേഷന് തന്നെ പരാതികളില്ല, അവരുടെ കൂടി സമ്മതത്തോടെയാണ് നിരക്ക് നിശ്ചയിച്ചത്. ഇതിനെയാണ് നികുതി സര്‍ക്കാര്‍ കൂട്ടി എന്ന് പ്രചരിപ്പിക്കുന്നത്. 48% വാങ്ങാമായിരുന്നതിനെ 24%മായി കോര്‍പറേഷന്‍ നിശ്ചയിച്ചു, ഇത് സര്‍ക്കാര്‍ 12%മാക്കി കുറച്ചു. ക്രിക്കറ്റ് അസോസിയേഷന് ഒരു ആക്ഷേപവുമില്ലാത്ത ഈ നടപടിയെ വാസ്തവിരുദ്ധമായി പ്രചരിപ്പിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.