കറന്‍സിയില്‍ എഴുതിയാല്‍ അവ അസാധുവാകുമോ..?


കറന്‍സി നോട്ടുകളില്‍ പേനയോ പെന്‍സിലോ ഉപയോഗിച്ച് എഴുത്ത് ഉണ്ടായാല്‍ ആ നോട്ട് അസാധുവാകും എന്ന  പ്രചാരണം വ്യാപകമാണ്. എന്നാല്‍ അത് തെറ്റാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. എന്നാല്‍ ക്ലീന്‍ നോട്ട് പോളിസി പ്രകാരം കറന്‍സികളില്‍ എഴുതാന്‍ പാടുളളതല്ല. അവയുടെ കാലാവധി കുറയ്ക്കുന്നതിന് ഇത് കാരണമാകും. കറന്‍സികള്‍ വൃത്തിയായി സൂക്ഷിക്കുക.