ഹരിത കര്‍മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കണം
ഖരമാലിന്യ പരിപാലന ചട്ടം 2016 പ്രകാരം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് യൂസര്‍ ഫീ ഈടാക്കാം. മാലിന്യസംസ്‌കരണം എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. സംസ്ഥാനത്ത് യൂസര്‍ ഫീ നിയമാനുസൃതമാണ്. മറിച്ചുളള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും. തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിട്ടുണ്ട്. മാലിന്യമുക്ത കേരളത്തിനായി കൈകോര്‍ക്കാം.