കോവിഡ് 19 XBB : തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്
കോവിഡ് 19 XBB വകഭേദവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലും സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം അറിയിക്കുന്നു. മഹാവ്യാധി കാലത്ത് ആധികാരികമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സാമൂഹ്യദ്രോഹവും കുറ്റവുമാണ്. സര്‍ക്കാരുകള്‍ ആധികാരികതയോടെ നല്‍കുന്ന അറിയിപ്പുകള്‍ മാത്രം സ്വീകരിക്കുക. സാമൂഹ്യമാധ്യങ്ങിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഫാക്റ്റ് ചെക്ക് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.