PUC ഇല്ലെങ്കില്‍ അപകട ഇന്‍ഷൂറന്‍സ് ഇല്ലെന്നത് തെറ്റ്
വാഹനാപകടങ്ങള്‍ നടക്കുന്ന സമയത്ത് ബന്ധപ്പെട്ട വാഹനത്തിന് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകട ഇന്‍ഷൂറന്‍സ് ലഭിക്കില്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം അപകട ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധുതയുള്ള PUC സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. അതേസമയം കൃത്യസമയങ്ങളില്‍ വാഹനങ്ങള്‍ പുക പരിശോധനക്ക് വിധേയമാക്കുകയും സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കേണ്ടതുമാണ് കുറിപ്പില്‍ പറയുന്നു.