തുണി മാസ്‌ക്കുകള്‍ നല്ലത് തന്നെ
തുണികൊണ്ടുള്ള മാസ്‌ക്കുകള്‍ ഫലപ്രദമല്ലെന്ന തരത്തിലുള്ള ഫേസ്ബുക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. N95 മാസ്‌ക്കുകള്‍ കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്ക റിസ്‌ക് കൂടുതല്‍ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആവശ്യമായി വരുന്നത്. മറ്റുള്ളവര്‍ തുണിമാസ്‌ക്കുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. രോഗാണു തടയുന്നതിനുള്ള ശേഷി അശേഷം തുണി മാസ്‌ക്കുകള്‍ക്കില്ല എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.