മോട്ടോർ വാഹന വകുപ്പിന്റെ ഇ-ചലാനുകൾ റദ്ദാക്കുന്നു എന്ന വാർത്ത വ്യാജം


മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങൾക്കെതിരെയുള്ള ഇ-ചലാനുകൾ റദ്ദാക്കാൻ ആലോചിക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണമാണ്.



മോട്ടോർ വാഹന വകുപ്പിൽ ഇത്തരമൊരു നിർദ്ദേശമോ ചർച്ചയോ ഉണ്ടായിട്ടില്ല. നിയമലംഘനങ്ങളുടെ പേരിൽ വകുപ്പിലെ വാഹനങ്ങൾക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകൾ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരമില്ല. ഇ-ചലാനുകൾ റദ്ദാക്കാൻ നിയമപരമായ അധികാരം ബഹുമാനപ്പെട്ട കോടതികൾക്ക് മാത്രമാണ്. മോട്ടോർ വാഹന വകുപ്പ് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും നിയമങ്ങൾക്ക് വിധേയരാണ്. റോഡ് നിയമങ്ങൾ പാലിക്കാതിരിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഹാനികരമാണെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.


വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാൽ, ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ വെബ്‌സൈറ്റുകളും മറ്റ് ആധികാരിക സ്രോതസ്സുകളും മാത്രം ആശ്രയിക്കുക.