കേരളം കടുത്ത കടക്കെണിയിലെന്നത് വസ്തുത വിരുദ്ധമായ പ്രചാരണം
സംസ്ഥാന സർക്കാർ കടുത്ത കടക്കെണിയിലാണെന്നും ശമ്പളവും പെൻഷനും നൽകാൻ പോലും കടം വാങ്ങുന്നുവെന്നും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വ്യാപകമായി പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഈ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ് വസ്തുത പരിശോധിക്കാം.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രചാരണങ്ങൾ കണക്കിലെടുക്കുമ്പോൾ, സംസ്ഥാനത്തിന്റെ തനത് വരുമാനമാണ് ആദ്യം പരിഗണിക്കേണ്ടത്. കേരളത്തിന്റെ തനത് നികുതി വരുമാനം (Own Tax Revenue) 65.61 ശതമാനമാണ്. റവന്യൂ വരുമാനത്തിന്റെ 60% ലധികം സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. വാർഷിക വളർച്ചാ നിരക്ക് 20% കൂടുതൽ തനത് നികുതി വരുമാനത്തിൽ മികച്ച വളർച്ചാ നിരക്ക് നിലനിർത്തുന്നു.
ശമ്പളവും പെൻഷനും നൽകാൻ കേരളം കടം വാങ്ങുന്നു എന്ന പ്രചാരണം വസ്തുത വിരുദ്ധമാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ അളക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം മൊത്ത ആഭ്യന്തര ഉത്പാദനവുമായി (GSDP) കടത്തിനുള്ള അനുപാതമാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) വിശകലനരേഖ അനുസരിച്ച്, കടവും മൊത്ത ആഭ്യന്തര ഉത്പാദനവുമായുള്ള അനുപാതത്തിന്റെ (Debt to GSDP ratio) അടിസ്ഥാനത്തിലുള്ള റാങ്കിംഗിൽ കേരളം രാജ്യത്ത് പതിനഞ്ചാമത് മാത്രമാണ്.
2025ൽ കടത്തിന്റെ വളർച്ച 51.5%മായി കുറഞ്ഞു. ശമ്പളവും പെൻഷനും നൽകാൻ കേരളം കടംവാങ്ങുന്നില്ല. 2023,24ൽ 23.38% മായും 24,25ൽ 23.33% മായും പൊതുകടം കുറഞ്ഞു. വരുമാനക്കമ്മി കുറച്ചുകൊണ്ടുവരുന്ന സംസ്ഥാനങ്ങളുടെ മുൻനിരയിലാണ് കേരളം. ഇത് സംസ്ഥാനത്തിന്റെ കടം കുറയുന്നതിന്റെ വ്യക്തമായ സൂചനയാണ്. 'കേരളം കടുത്ത കടക്കെണിയിലാണ്' എന്ന പ്രചാരണം ഔദ്യോഗിക കണക്കുകളുടെയും സി.എ.ജി. വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ തെറ്റാണ്. സംസ്ഥാനത്തിന്റെ തനത് വരുമാനം ശക്തമായി നിലനിൽക്കുകയും, പൊതുകടം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്.













