ഓൺലൈനിലെ ജോലി വാഗ്ദാനങ്ങളെ കണ്ണും പൂട്ടി വിശ്വസിക്കരുതേ...; വ്യാജന്മാര്‍ വലവിരിക്കാം
ജോലി നൽകാമെന്ന വ്യാജേന വരുന്ന ഫോൺസന്ദേശങ്ങളിൽ അകപ്പെട്ടു പോകുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പ് സന്ദേശവുമായി പൊലീസ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടുക മാത്രമല്ല, എടിഎം നമ്പർ, പിൻ, ഒടിപി തുടങ്ങിയവ ചോദിക്കുമ്പോൾ തന്നെ തട്ടിപ്പാണെന്ന് മനസ്സിലാക്കണം. വ്യാജ പാർട്ട് ടൈം ജോലി ഓഫർ തട്ടിപ്പിൽപെടുന്നവർക്ക് സമയനഷ്ടവും ധനനഷ്ടവും ഉണ്ടായേക്കാം.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov. in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.