ഇത് ഇന്‍കം ടാക്സ് ഇ-മെയില്‍ അല്ല


അക്കൗണ്ട് ഓഡിറ്റ് കഴിഞ്ഞുവെന്നും, 41104 രൂപ തിരിച്ചു ലഭിക്കാനുണ്ടെന്നും വ്യക്തമാക്കി ഇന്‍കം ടാക്സ് വകുപ്പിന്റേതെന്ന പേരില്‍ ഒരു വ്യാജ ഇ-മെയില്‍ പ്രചരിക്കുന്നുണ്ടെന്ന് പ്രസ് ഇന്‍ഫര്‍മേഷന്റെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. പണം തിരികെ ലഭിക്കാന്‍ സ്വകാര്യ വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാന്‍ ഒരു ലിങ്കും ഇതോടൊപ്പം ഉണ്ട്. അതില്‍ ക്ലിക്ക് ചെയ്യരുതെന്നും പിഐബി വ്യക്തമാക്കി. webmanager@incometax.gov.in എന്ന വിലാസത്തില്‍ നിന്നും വരുന്ന സംശയാസ്പദമായ ഇ-മെയിലുകള്‍ റിപ്പോര്‍ട്ട് ചെയ്യുക. സ്വകാര്യ വിവരങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ടോള്‍ഫ്രീ നമ്പര്‍ 1930.