വ്യാജ ഫെയ്സ്ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്യാം


സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ ഒരു പരിധിയുമില്ലാതെ വ്യാപിച്ചുവരികയാണ്. പെയ്സ്ബുക്ക് വ്യാജ അക്കൗണ്ടുകള്‍ വഴി പണം തട്ടിപ്പും വര്‍ദ്ധിക്കുന്നു. അക്കൗണ്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ പേജ് ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടാന്‍ സാധിക്കും. അതിനായി ഫേക്ക് ആണെന്ന് കണ്ടെത്തിയ അക്കൗണ്ട് എടുത്ത് പേരിന് തൊട്ടടുത്ത് കാണുന്ന മൂന്ന് കുത്തില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് വരുന്ന ഓപ്ഷനുകളില്‍ Report profile ക്ലിക് ചെയ്യുക. ഫെയ്ക് അക്കൗണ്ട്, വിദ്വേഷ പ്രസംഗം, അതിക്രമം എന്നിങ്ങനെ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഫെയ്ക് അക്കൗണ്ട് ആണെങ്കില്‍ pretending to someone എന്നതില്‍ ക്ലിക് ചെയ്യുക. സ്വന്തം പ്രൊഫൈലിന്റെ ഫെയ്ക് അക്കൗണ്ട് ആണെങ്കില്‍ തുടര്‍ന്ന് me ക്ലിക് ചെയ്ത് submit, Next, Done എന്നിവകൂടി ക്ലിക് ചെയ്തുകഴിഞ്ഞാല്‍ ഫെയ്സ്ബുക്ക് വ്യാജ അക്കൗണ്ട് റിപ്പോര്‍ട്ടിങ് പൂര്‍ത്തിയാകും. വ്യാജ അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടയുടന്‍ പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചാല്‍ തട്ടിപ്പുകളുടെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കും.