ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വൈദ്യുതി സബ്‌സിഡി ഒഴിവാക്കിയിട്ടില്ല
ദുര്‍ബല വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വൈദ്യുതി സബ്‌സിഡി ഒഴിവാക്കുന്നു എന്ന രീതിയില്‍ തെറ്റായ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ സബ്‌സിഡി റദ്ദാക്കാനുള്ള ഒരു ഉത്തരവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ 77 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. 30 യൂണിറ്റ് വരെ ശരാശരി പ്രതിമാസ ഉപഭോഗവും 500 വാട്ട് വരെ കണക്റ്റഡ് ലോഡും ഉള്ള LT ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ വൈദ്യുതി ചാര്‍ജും സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നു. 120 യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ള LT ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും, ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന LT ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും, പ്രതിമാസ ഉപഭോഗം 50 യൂണിറ്റ് വരെയുള്ള 1000 വാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള LT ഗാര്‍ഹിക BPL ഉപഭോക്താക്കള്‍ക്കും, LT കാര്‍ഷിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി ചാര്‍ജില്‍ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നുണ്ട്. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ഈ സബ്‌സിഡി തുടര്‍ന്നും ലഭ്യമാക്കുന്നതാണെന്നും മന്ത്രി ഓഫീസ് വ്യക്തമാക്കി.