ഓണ്‍ലൈന്‍തട്ടിപ്പുകള്‍ക്ക് ഇരയായോ.. വിളിക്കൂ 1930


ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തരാകേണ്ട, തട്ടിപ്പ് നടന്ന് അധിക സമയം വൈകാതെ തന്നെ അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാം. ഓണ്‍ലൈന്‍ വഴി നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിട്ടു റിപ്പോര്‍ട്ടു ചെയ്യാനും പരാതിയുടെ അന്വേഷണ പുരോഗതി അറിയാനും സാധിക്കും. സാമ്പത്തിക തട്ടിപ്പുകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോര്‍ട്ടലാണ് നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ( https://cybercrime.gov.in).  എല്ലാത്തരം ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈന്‍ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.