വ്യാജവെബ്‌സൈറ്റുകള്‍ വിലസുന്നു - ജാഗ്രത പാലിക്കുക


സര്‍ക്കാര്‍ വെബ്സൈറ്റുകളെന്ന പേരില്‍ വ്യാജസൈറ്റുകള്‍ വഴി സാമ്പത്തിക നേട്ടം, ജോലി, സബ്‌സീഡി, സൗജന്യ ഉപകരണങ്ങള്‍ എന്നിവ വാഗ്ദാനം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. വ്യാജ വാഗ്ദാനത്തെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഫീസ്, പരീക്ഷാ ഫീസ്, രേഖകള്‍ പരിശോധിക്കുന്നതിനുളള തുക എന്നീ പേരുകളില്‍ പണം നല്‍കാന്‍ പ്രേരിപ്പിച്ച് വഞ്ചിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഓദ്യോഗിക വെബ്‌സൈറ്റാണെന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ പാടുളളൂവെന്നും ഫാക്ട്‌ചെക്ക് വിഭാഗം അറിയിച്ചു. ജാഗ്രത പാലിക്കുക.