കുഴിനിറഞ്ഞ ആ റോഡ് ; പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജം

'കണ്ണൂർ ജയിലിൽ നിന്ന് ചാടിയ പ്രതി അമേരിക്കൻ മോഡൽ റോഡിലെ കുഴിയിൽ വീണു പിടിയിലായി എന്ന ആക്ഷേപത്തോടു കൂടി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജം. പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്ന റോഡുള്ള ചിത്രം 2016ന് മുൻപ് തന്നെ നവമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടതാണ്. എറണാകുളം ജില്ലയിലെ കുണ്ടന്നൂർ ജംഗ്ഷന്റേതെന്ന പേരിലാണ് 2014ൽ ഈ ചിത്രം വ്യാപിച്ചിരുന്നത്. അതിനു മുൻപും മറ്റു പല രീതിയിലും സമാനചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.


മഴക്കാലം ആയതോടെ സംസ്ഥാനത്തെ റോഡുകളൊക്കെ മോശപ്പെട്ട അവസ്ഥയിലാണെന്ന് ആരോപിക്കുക ലക്ഷ്യമിട്ട് ഇത്തരം പഴയ പല ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. പൊതുജനങ്ങൾ വ്യാജവാർത്തകളുടെ കെണിയിൽ വീഴരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.