കോട്ടയം ന്യൂറോസർജറി വിഭാഗത്തെക്കുറിച്ചുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നത്
കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗത്തിൽ ശസ്ത്രക്രിയകൾ പരിമിതമാണെന്നും ഡോക്ടർമാരുടെ കുറവുണ്ടെന്നുമുള്ള പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.കോട്ടയം ന്യൂറോ സർജറി വിഭാഗത്തിൽ നേരത്തെ ആഴ്ചയിൽ 2 ദിവസം മാത്രം നടത്തിയിരുന്ന ശസ്ത്രക്രിയകൾ ഇപ്പോൾ ആഴ്ചയിൽ എല്ലാ ദിവസവും നടത്തുന്നുണ്ട്.ന്യൂറോ സർജറി വിഭാഗത്തിലെ എല്ലാ തസ്തികകളിലും ആവശ്യത്തിന് ഡോക്ടർമാരുണ്ട്. അനസ്‌തേഷ്യ വിഭാഗത്തിൽ അധിക ഡോക്ടർമാരെ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി (HDS) വഴി നിയമിച്ചിട്ടുണ്ട്.
ഈ വിഭാഗത്തിൽ ഒരു മാസം ഏകദേശം 120-130 ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്.കോട്ടയം ന്യൂറോസർജറി വിഭാഗം മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്.
ന്യൂറോ സർജറി നടപടിക്രമങ്ങൾ താരതമ്യേന വളരെ സമയമെടുത്ത് ചെയ്യുന്നവയാണ് എന്നതും ശ്രദ്ധേയമാണ്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടായ ഡോ.ജയകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി വീണാ ജോർജ്ജ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. പൊതുജനങ്ങൾ ഇത്തരം വ്യാജവാർത്തകളുടെ പ്രചാരണതന്ത്രങ്ങളിൽ അകപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക.