കശുവണ്ടി കോര്‍പറേഷന്റെ പേരില്‍ ജോലി തട്ടിപ്പ്; സൂക്ഷിക്കുക !

 

കശുവണ്ടി വികസന കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളും ഉദ്യോഗാർത്ഥികളും ജാഗ്രത പുലർത്തണമെന്നും കോർപ്പറേഷൻ എം.ഡി അറിയിച്ചു. കാഷ്യൂ കോർപ്പറേഷനിലേക്കുള്ള എല്ലാ നിയമനങ്ങളും കേരള പബ്ലിക് സർവീസ് കമ്മീഷൻ, കേരള പബ്ലിക് സർവീസ്  എന്റെർപ്രൈസ് സെലക്ഷൻ റിക്രൂട്ട്‌മെന്റ് ബോർഡ് എന്നിവ മുഖേനയാണ് നടത്തുന്നതെന്നിരിക്കെ തട്ടിപ്പുകാരുടെ വലയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധപുലർത്തേണ്ടതുണ്ട്. സമാനമായ രീതയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്നതടക്കം പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കശുവണ്ടി കോർപറേഷൻ മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുള്ളത്.