ആധാര്‍ പുതുക്കലിന്റെ പേരില്‍ തട്ടിപ്പ്; ജാഗ്രത വേണം

വാട്‌സ്ആപ്പ്, മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്ക് ആധാര്‍ പുതുക്കാന്‍ അജ്ഞാത നമ്പറില്‍നിന്ന് ബാങ്കിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മെസേജിലൂടെ പണം കവരാന്‍ സൈബര്‍ തട്ടിപ്പുകാരുടെ പുതിയ തന്ത്രം. ഇത്തരം മെസേജുകളിലുള്ള ഫയലില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടമാകും.



ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈക്കലാക്കിയാണ് അക്കൗണ്ട് ഉടമകളുടെ വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് ആധാര്‍ പുതുക്കാനായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജ് (എ.പി.കെ. ഫയല്‍) അയയ്ക്കുക. പ്രത്യേകം പ്രോഗ്രാം ചെയ്തുവച്ചിരിക്കുന്ന എ.പി.കെ. ഫയലിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പിന്നെ മൊബൈല്‍ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. മൊബൈല്‍ബാങ്ക് ആപ്പിലൂടെ പണം തട്ടിപ്പുകാരുടെ പല പല അക്കൗണ്ടിലേക്ക് മാറ്റിയെടുക്കുന്നതിലൂടെ തട്ടിപ്പ് പൂര്‍ണ്ണമാകുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെടാതെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. സൈബര്‍ തട്ടിപ്പിനിരയായാല്‍ 1930 എന്ന സൈബര്‍ ഹെല്പ് ലൈന്‍ നമ്പറില്‍ പരാതിപ്പെടുക.