ചെക്ക് എഴുതാൻ കറുത്ത മഷി ഉപയോഗിക്കുന്നത് നിരോധിച്ചതായി വ്യാജവാർത്ത
ബാങ്ക് ചെക്കില്‍ കറുത്ത മഷി പേന ഉപയോഗിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം. പുതുവര്‍ഷം പുതിയ നിയമം എന്ന പേരില്‍ ജനുവരി 14ന് പുറപ്പെടുവിച്ച കത്ത് എന്ന നിലയിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ ബാങ്ക് ചെക്ക് ബുക്കില്‍ കറുത്ത മഷി ഉപയോഗിക്കുന്നത് നിരോധിച്ചു എന്നാണ് പോസ്റ്റുകളിലുള്ള കത്തില്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനം ഒദ്യോഗികമായി ബാങ്ക് എടുത്തിട്ടില്ല. വ്യാജപ്രചാരണങ്ങളില്‍ ജനങ്ങള്‍ വീഴരുത്.