ഇത് കേരള പോലീസിന്റെ സന്ദേശമല്ല

ഉത്തരേന്ത്യയില്‍നിന്ന് ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലെത്തുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണെന്ന് കേരള പൊലീസ് അറിയിച്ചു. ഒരിടവേള കൂടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ അറിയിപ്പില്‍ പറയുന്ന പോലെ ഒരു സന്ദേശം കേരളപോലീസ് നല്‍കിയിട്ടില്ല. ഈ പ്രചാരണം തെറ്റാണെന്ന് 2019 ഏപ്രില്‍ മാസത്തില്‍ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ അറിയിച്ചിട്ടുണ്ട്. ശ്രദ്ധിക്കുക, ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക.