An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Tuesday, 3rd November 2026

പ്രിയദര്‍ശിനി യാത്രയ്ക്ക് വരുമാനപരിധിയില്ല, സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കിയിട്ടില്ല- വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുത്

കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രാസൗജന്യത്തിന് നൽകുന്ന 'പ്രിയദർശിനി കാർഡ്' ഇനി മുതൽ വരുമാനം അടിസ്ഥാനമാക്കി മാത്രമായിരിക്കും അനുവദിക്കുകയെന്നും സർക്കാർ ജീവനക്കാരെ ഇതിൽനിന്ന് പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ഉടൻ വിജ്ഞാപനം ഇറങ്ങുമെന്നും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓൺലൈൻ മാധ്യമങ്ങളിലും നടക്കുന്ന പ്രചാരണം പൂർണ്ണമായും വ്യാജമാണ്. 


നിലവിൽ പ്രിയദർശിനി ടിക്കറ്റ് സൗജന്യയാത്രയുമായി ബന്ധപ്പെട്ട് കാർഡുകൾ ഒന്നും കെഎസ്ആർടിസി പുറത്തിറക്കിയിട്ടില്ല. കൂടാതെ,

പ്രിയദർശിനി കാർഡ് വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലോ ഡിപ്പാർട്ട്‌മെന്റ് തലത്തിലോ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ യാതൊരു നിർദ്ദേശവും സമർപ്പിക്കപ്പെടുകയോ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല.


പൂർണമായും വിജയകരമായി മുന്നോട്ട് പോകുന്ന സർക്കാർ പദ്ധതിയെ തകർക്കുക ലക്ഷ്യമിട്ട് പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുത്. ഔദ്യോഗിക വിവരങ്ങൾക്ക് സർക്കാർ അറിയിപ്പുകളും കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക പോർട്ടലും മാത്രം ആശ്രയിക്കുക. അടിസ്ഥാനരഹിതമായ ഇത്തരം വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

ടാഗുകൾ

Priyadarshini Kerala factcheck
ഈ വാർത്ത പങ്കുവെക്കുക: