സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച പ്രിയര്‍ദര്‍ശിനി പദ്ധതി നൂറുദിവസം പൂര്‍ത്തിയാക്കുന്ന വേളയില്‍ കെഎസ്ആര്‍ടിസി സാരി വിതരണം നടത്തുന്നതായുള്ള പ്രചാരണം വ്യാജമാണെന്ന് കെഎസ്ആര്‍ടിസി സിഎംഡി ഡോ.പി.എസ് പ്രമോജ് ശങ്കര്‍ അറിയിച്ചു.
എല്ലാ ജില്ലകളിലും ഡിപ്പോകള്‍ കേന്ദ്രീകരിച്ചു സാരി വിതരണം നടത്തുമെന്നും തമ്പാനൂരില്‍ ഗതാഗത മന്ത്രി സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യുമെന്നുമാണ് വ്യാജവാര്‍ത്ത. എന്നാല്‍ ആഘോഷപരിപാടി മാത്രമാണ് ഗതാഗതവകുപ്പ് സംഘടിപ്പിച്ചിരുന്നത്. പദ്ധതിയുടെ ശോഭ കെടുത്താനുള്ള ഇത്തരം വ്യാജപ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്ന് സിഎംഡി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.