An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Friday, 9th May 2025

പുതിയ വാട്ട്സ്ആപ്പ്, ഫോണ്‍ കോള്‍ നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും; വാട്ട്സ്ആപ്പ് സന്ദേശം അടിസ്ഥാനരഹിതം

പുതിയ നിയമപ്രകാരം വാട്‌സ് ആപ്പ് മെസേജുകളും കോളുകളും ഇനിമുതൽ റെക്കോർഡ് ചെയ്യുമെന്ന അവകാശപ്പെട്ടുള്ള വ്യാജസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽമീഡിയ അക്കൗണ്ടുകളും നിരീക്ഷണത്തിലായിരിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. അതിര്‍ത്തിയിലെ നിലവിലുള്ള സംഘര്‍ഷ സാധ്യതാ പശ്ചാത്തലത്തിൽ നിരവധി ഗ്രൂപ്പുകളിലേക്കും സന്ദേശം വ്യാപകമായി കൈമാറപ്പെടുന്നുണ്ട്. എന്നാൽ ഇത് വർഷങ്ങ

ളായി നവമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നൊരു വ്യാജസന്ദേശമാണ്.


മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളും സന്ദേശം പ്രചരിക്കുന്നുണ്ട്.സർക്കാരോ, വാട്‌സ് ആപ്പോ ഇത്തരത്തിലുള്ള ഒരു നിയമവും കൊണ്ടുവന്നിട്ടില്ലെന്നിരിക്കെ ഈ സന്ദേശം പൊതുജനങ്ങളെ ഭീതിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളത് തന്നെയാണ്. എൻഡു ടു എൻഡ് എൻക്രിപ്റ്റഡായ വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറമെ നിന്നൊരാൾക്കും പരിശോധിക്കാനോ റെക്കോർഡ് ചെയ്യാനോ കഴിയില്ല. തുടർച്ചയായി പ്രചരിക്കുന്ന ഈ സന്ദേശത്തിൽ നൽകിയിരിക്കുന്നവയൊന്നും ഇന്ത്യയുടെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച നിയമങ്ങളോ നയങ്ങളോ അല്ല. സൈബർ സെല്ലുകളും വിവര സാങ്കേതിക മന്ത്രാലയവും ഇത്തരം വ്യാജവാർത്തകൾക്കെതിരെ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


വ്യാജവാർത്തകൾക്കെതിരെ ജാഗ്രത ആവശ്യമാണ്. ഇതുപോലെ തെറ്റായ സന്ദേശങ്ങൾ ഷെയർ ചെയ്യുന്നത് തന്നെ ഐ.ടി നിയമപ്രകാരം നിയമലംഘനമാണ്.


ഈ വാർത്ത പങ്കുവെക്കുക: