An Official Website of I&PRD, Govt. of Keralam
പിന്തുടരുക :
Thiruvananthapuram Thursday, 5th November 2026

സാമ്പത്തിക പ്രതിസന്ധിമൂലം ക്ഷേമ പെൻഷനുകൾ നിർത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ നിര്‍ത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞതായി ആരോപിച്ച് പ്രചരിക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്ററുകള്‍ പൂര്‍ണമായും വ്യാജം. വാട്‌സ് ആപ്പിലും മറ്റ് നവമാധ്യമങ്ങളിലും വലിയ തോതില്‍ പ്രചരിക്കുന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല കൂടാതെ, വിഷയത്തില്‍ സര്‍ക്കാരിന്റെയോ പിആര്‍ഡിയുടെയോ ഭാഗത്ത് നിന്ന് ഔദ്യോഗിക കുറിപ്പുകളും പുറത്തിറങ്ങിയിട്ടില്ല. 


പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ക്ഷേമപെന്‍ഷന്‍ നിര്‍ത്തലാക്കുമെന്ന് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണം പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  വ്യാജ വാര്‍ത്തകള്‍ തയാറാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഔദ്യോഗിക വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ മാധ്യമങ്ങളെ മാത്രം ആശ്രയിക്കുക.  

ടാഗുകൾ

Welfare PensionKerala factcheck
ഈ വാർത്ത പങ്കുവെക്കുക: